പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

0

ദോഹ: ഖത്തറില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശി കല്ലന്‍ കുന്നന്‍ ഉസ്മാന്‍(46)ആണ് മരിച്ചത്. താമസസ്ഥലത്ത് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അബൂഹമൂറില്‍ ന്യൂ ദോഹ ട്രേഡിങ് കമ്പനി എന്ന സ്ഥാപനം നടത്തുകയായിരുന്നു ഇദ്ദേഹം. എട്ടു വര്‍ഷമായി ഖത്തറില്‍ ജോലി ചെയ്ത് വരികയായിരുന്നു.