പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

0

മസ്‌കറ്റ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഒമാനില്‍(Oman) മരിച്ചു. ആലപ്പുഴ കായംകുളം കൊറ്റുകുളങ്ങര മൂശാരിശേരില്‍ നാസറുദ്ധീന്‍(53) ആണ് ഒമാനിലെ അല്‍ ഹൈലില്‍ മരിച്ചത്.

ഒമാനിയുടെ വീട്ടില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിതാവ്: പരേതനായ അബ്ദുല്‍ ഖാദര്‍ കുഞ്ഞ്, ഭാര്യ: റസിയ, മക്കള്‍: നസ്മിന്‍ നാസര്‍, നിസ്മ നാസര്‍.