പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

0

റിയാദ്: മലയാളി ഹൃദയാഘാതം മൂലം റിയാദില്‍ നിര്യാതനായി. മലപ്പുറം മമ്പാട് ചെറുമുണ്ട നടുവത്ത് സ്വദേശി കൂടക്കര ഷൗക്കത്ത് (54) റിയാദിലെ ശുമൈസി ആശുപത്രിയിലാണ് മരിച്ചത്. പരേതനായ അലിയാണ് പിതാവ്. മാതാവ്: മറിയുമ്മ. ഭാര്യ: ആബിത, മക്കള്‍: ജഹാസ്, റമീസ്, അനീസ്.

നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ അലിയുടെ സുഹൃത്ത് അന്‍വര്‍ ചെമ്മലയോടൊപ്പം റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ഭാരവാഹികള്‍ രംഗത്തുണ്ട്. മൃതദേഹം റിയാദില്‍ ഖബറടക്കും.