ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു

0

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് സൗദി അറേബ്യയില്‍ മലയാളി മരിച്ചു.റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കണ്ണൂർ ചാലാട് സ്വദേശി ചാക്കട്ടിൽ ഹൗസിൽ സജീവൻ പൊന്നമ്പത്ത് (55) ആണ് ബുധനാഴ്ച രാവിലെ മരിച്ചത്.

അച്ഛൻ: നാരായണൻ, അമ്മ: വസുമതി, ഭാര്യ: റീന സജീവൻ. മക്കൾ: റീമ സജീവൻ, രാഹുൽ സജീവൻ, സൗരവ് സജീവൻ. അനന്തര നിയമനടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെഎംസിസി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരിയും ജനറൽ കൺവീനർ ഷറഫ് പുളിക്കലും രംഗത്തുണ്ട്.