ന്യൂമോണിയ ബാധിച്ച് പ്രവാസി മലയാളി മരിച്ചു

0

റിയാദ്: തൃശ്ശൂര്‍ സ്വദേശി സൗദി അറേബ്യയിലെ നജ്റാനില്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു. ചേലക്കര തോഴുപ്പാടം മാവത്തുപറമ്പില്‍ ഉമര്‍ (51) ആണ് മരിച്ചത്. രണ്ടാഴ്ചയിലധികമായി നജ്റാന്‍ കിങ് ഖാലിദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

25 വര്‍ഷമായി നജ്റാന്‍ അബോനയിലെ സൂപര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്തു വരികയായിരുന്നു. അബോന ഏരിയ കെ.എം.സി.സി ജോയിന്റ് സെക്രട്ടറിയായിരുന്നു ഇദ്ദേഹം. പരേതരായ അബൂബക്കര്‍, ഇത്താച്ചു എന്നിവരുടെ മകനാണ്. ഭാര്യ: സബുറ, മക്കള്‍: സഫ്വാന്‍, സുഫിയാന്‍, സഫ.