പ്രവാസി മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

0

മസ്‌കറ്റ്: ഒമാനില്‍ വാഹനാപകടത്തില്‍ പ്രവാസി മലയാളി മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി പടിഞ്ഞാറ്റിന്‍കര കലാഭവനില്‍ ആര്‍ ശിവദാസന്റെ മകന്‍ ആര്‍ എസ് കിരണ്‍(33) ആണ് നിസ്വയ്ക്ക് സമീപം സമാഈലില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.

സൂറിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നുകിരണ്‍. ജോലി ആവശ്യാര്‍ത്ഥം കുടുംബസമേതം സൂറില്‍ നിന്നും സഹമിലേക്കുള്ള യാത്രക്കിടെയാണ് വാഹനാപകടം ഉണ്ടായത്. കൂടെയുണ്ടായിരുന്ന ഭാര്യ കണ്ണൂർ പള്ളികുളം സ്വദേശി ജിസി പൊയിലിലും മൂത്ത മകൾ തനുശ്രീ കിരണിനേയും പരിക്കുകളോടെ നിസ്വ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേല്‍‌ക്കാതെ രക്ഷപ്പെട്ട മകൾ തൻമയയെ ബന്ധുക്കൾക്ക് കൈമാറി.