പ്രവാസി മലയാളി വാഹനാപകടത്തില്‍ മരിച്ചു

0

ദോഹ: ഖത്തറില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാറില്‍ സഞ്ചരിച്ച തിരുവനന്തപുരം മഞ്ചാടിമൂട് കെആര്‍ഡബ്ല്യൂഎ 15എ, സി വി ഹൗസില്‍ ചന്ദ്രന്റെ മകന്‍ സി വി സാജന്‍(37)ആണ് മരിച്ചത്.

നാളെ രാവിലെ എട്ടു മണിക്ക് വീട്ടില്‍ ശുശ്രൂഷയ്ക്ക് ശേഷം ബാലരാമപുരം റസല്‍പുരം ഷിബിന്‍ ഭവനില്‍ 10ന് മൃതദേഹം സംസ്‌കരിക്കും. ഭാര്യ: എസ് ജെ ഷിബി, മകള്‍: എസ് എസ് സാന്റിന, മാതാവ്: ആര്‍ വിജയകുമാരി. സഹോദരന്‍: സി വി സജിന്‍.