പ്രവാസി മലയാളി ബഹ്‌റൈനില്‍ അന്തരിച്ചു

0

മനാമ: ബഹ്‌റൈനില്‍ മലയാളി അന്തരിച്ചു. കാസര്‍കോട് കാഞ്ഞങ്ങാട് കൂളിയാങ്കല്‍ സ്വദേശി സി കെ ഹമീദ് (52) ആണ് മരിച്ചത്. കുഴഞ്ഞുവീണതിന് തുടര്‍ന്ന് ചികിത്സയിലായിരുന്നു.

മുഹറഖില്‍ കര്‍ട്ടണ്‍ ഷോപ്പില്‍ ജീവനക്കാരനായിരുന്നു ഇദ്ദേഹം. കുഴഞ്ഞുവീണതിനെ തുടര്‍ന്ന് കിങ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ഭാര്യ: എന്‍ പി സക്കീന, മക്കള്‍: സഹീറ നസ്‌റിന്‍, ഇസ്മത് ഇഷാന.