പ്രവാസി മലയാളി വാഹനാപകടത്തിൽ മരിച്ചു

0

റിയാദ്: വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. മലപ്പുറം തിരൂർ പറവണ്ണ കമ്മക്കനകത്ത് മുഹമ്മദ് കുട്ടിയുടേയും കദീജയുടേയും മകൻ മുസ്തഫ (45) ആണ് മരിച്ചത്. ഹെർഫി ബ്രോസ്റ്റ് കമ്പനിയിൽ ട്രൈലർ ഡ്രൈവറായി ജോലി ചെയ്യുന്ന ഇദ്ദേഹം റിയാദിൽനിന്നും ലോഡുമായി ഖമീസ് മുശൈത്തിലേക്ക് വരുമ്പോൾ വാദി ബിൻ അസ്ഫൽ – ബീഷ പാലത്തിന് സമീപം ഞായറാഴ്ച വൈകീട്ടായിരുന്നു അപകടം.

അവിടെ വാഹനം നിർത്തി അടുത്ത റസ്റ്റോറൻറിൽ നിന്ന് ഭക്ഷണം കഴിച്ചു തിരിച്ചു വരുമ്പോള്‍ എതിർദിശയിൽ നിന്നും വന്ന പിക്കപ്പ് ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഖമീസ് മദനി ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

തുടർ നടപടികൾ കമ്പനി എരിയ സൂപ്പർവൈസർ ഫിറോസ് വട്ടപ്പറമ്പിലിെൻറ നേതൃത്വത്തിൽ നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഒമ്പത് വർഷത്തോളമായി ഹെർഫിയിൽ ജോലി ചെയ്യുന്നു. മുബീനയാണ് ഭാര്യ. മക്കൾ: ഫഹ്മിദ നദ, മുഹമ്മദ് ഫംനാദ്. സഹോദരങ്ങൾ: അബ്ദുൽ റസാഖ്, സാബിറ, സമീറ.