പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

0

റിയാദ്: സൗദി അറേബ്യയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. സൗദി അറേബ്യൻ മാർക്കറ്റിങ് കമ്പനിയിൽ ക്വാളിറ്റി ഇൻസ്പെക്ടർ ഉദ്യോഗസ്ഥനായ കോട്ടയം മണർകാട് സ്വദേശി അനൂപ് എബ്രഹാം (43) ആണ് മരിച്ചത്. പിതാവ്: കെ.പി. അബ്രഹാം, മാതാവ്: സാറാമ്മ, ഭാര്യ: അനീജ മറിയം ജോസഫ്. മൂന്നു വയസ്സുള്ള റെബേക്ക എബ്രഹാം മകളാണ്.

മൃതദേഹം നാട്ടിൽ കൊണ്ടുപോയി സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മരണാന്തര നടപടികൾ പൂർത്തിയാക്കാൻ കമ്പനി പ്രധിനിധികളായ മനു, സിദ്ദീഖ്‌ കൊളപ്പുറം, ഇന്ത്യൻ കൾച്ചറൽ ഫണ്ടേഷൻ സർവീസ് സമിതി പ്രസിഡന്റ് ഇബ്രാഹിം കരീം, സെക്രട്ടറി ജബ്ബാർ കുനിയിൽ, സഫ്‌വ വളണ്ടിയേഴ്‌സ് കോർഡിനേറ്റർ റസാഖ് വയൽക്കര എന്നിവർ രംഗത്തുണ്ട്.