ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

0

റിയാദ്: അസുഖ ബാധിതനായി റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം പുതിയങ്ങാടി ത്രിപ്പനങ്ങോട് സ്വദേശി ആലിങ്കല്‍ തൊടിശേരി വീട്ടില്‍ വളപ്പില്‍ നാലകത്ത് അബ്ദുറഹിമാന്‍ (58) ആണ് റിയാദിലെ കിംഗ് ഖാലിദ് ഹോസ്പിറ്റലില്‍ മരണപ്പെട്ടത്.

പിതാവ്: മുഹമ്മദ് വളപ്പില്‍, മാതാവ്: ആമിനു, ഭാര്യ: ആമിന. മക്കള്‍: മുഹമ്മദ് ഷഫീല്‍, അനസ് റഹ്മാന്‍, ഹബീബ് റഹ്മാന്‍. മരണാനന്തര നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ഷറഫ് പുളിക്കല്‍, ഇക്ബാല്‍ തിരൂര്‍, നൗഫല്‍ താനൂര്‍, ജാഫര്‍ ഹുദവി, യൂനുസ് കൈതക്കോടന്‍ എന്നിവര്‍ രംഗത്തുണ്ട്. മൃതദേഹം റിയാദില്‍ ഖബറടക്കും.