പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

0

റിയാദ്: മലയാളി റിയാദില്‍ കുഴഞ്ഞുവീണ് മരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബത്ഹയിലെ ക്ലിനിക്കിലെത്തിയ കോട്ടയം വൈക്കം കീഴൂര്‍ സ്വദേശി ഗോപാലകൃഷ്ണന്‍ (54) ആണ് മരിച്ചത്. ഭാര്യ: സുവര്‍ണ. മക്കള്‍: അഭിജിത്, അഭിരാമി, അഭിഷേക്.

മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടികളുമായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം വെല്‍ഫെയര്‍ കോഡിനേറ്റര്‍ അബ്ദുല്‍ അസീസ് പയ്യന്നൂരിന്റെ നേതൃത്വത്തില്‍ റസാഖ് മോളൂര്‍, അന്‍സാര്‍ ചങ്ങനാശ്ശേരി എന്നിവര്‍ രംഗത്തുണ്ട്.