തലച്ചോറിൽ രക്തസ്രാവം; സൗദിയിൽ പ്രവാസി മലയാളി മരിച്ചു

0

റിയാദ്: തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മലയാളി യുവാവ് ദമ്മാമില്‍ മരിച്ചു. കോഴിക്കോട് ചെറുവണ്ണൂര്‍ അരീക്കാട് ഇളയടത്തു കുഞ്ഞാലന്‍ കുട്ടിയുടെ മകന്‍ മെഹബൂബ് എന്ന ബാബു (45) ആണ് ദമ്മാമിലെ ആശുപത്രിയില്‍ മരിച്ചത്.

മൂന്നു ദിവസം മുമ്പ് പക്ഷാഘാതത്തെ തുടര്‍ന്ന് തലച്ചോറില്‍ രക്തസ്രാവമുണ്ടാവുകയും ദമ്മാമിലെ തദാവി ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. 10 വര്‍ഷമായി ദമ്മാമില്‍ പ്രവാസിയാണ്. മാതാവ്: ഫാത്വിമ കുട്ടി. ഭാര്യ: ഫെമിന അരീക്കാട്. ഏക മകള്‍ ഹിബ. സഹോദരങ്ങള്‍: മഹര്‍ബാനു, ശഹര്‍ബാനു, ഖമര്‍ബാനു. ദമ്മാം തദാവി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഖബറടക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട്.