പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു

0

അബുദാബി: യുഎഇയില്‍ പ്രവാസി മലയാളി മരിച്ചു. യുഎഇ അതിര്‍ത്തിയായ ഗയാത്തിയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തിവന്ന തിരുവനന്തപുരം മണക്കാട് സ്വദേശി കമലേശ്വരം വലിയ വീട് ലൈനില്‍ ഫാത്തിമ മഹലില്‍ പി മൈയ്ദീന്‍ കുഞ്ഞിന്റെയും പരേതയായ സൈനബ ബീവിയുടെയും മകന്‍ നാസര്‍ ഖാനാണ് (58) മരിച്ചത്.

അബുദാബി മെഡി കെയര്‍ ആശുപത്രിയില്‍ കരള്‍ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. തുടര്‍ ചികിത്സയ്ക്കായി നാട്ടിലേക്ക് പോകാനുള്ള ശ്രമത്തിനിടെ കൊവിഡ് സ്ഥിരീകരിക്കുകയും ആശുപത്രിയില്‍ തുടരുകയുമായിരുന്നു. ഒമ്പത് വര്‍ഷമായി യുഎഇയില്‍ ബിസിനസ് നടത്തി വരികയാണ്. സൗദിയില്‍ ഉള്‍പ്പെടെ 33 വര്‍ഷമായി പ്രവാസിയാണ്. ഭാര്യ: സബില, മക്കള്‍: ഫാത്തിമ നൗഫിയ, ഫാത്തിഹ. മൃതദേഹം അബുദാബി ബനിയാസ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.