പ്രവാസി മലയാളി താമസസ്ഥലത്ത് മരിച്ച നിലയില്‍

0

റിയാദ്: മലയാളിയെ സൗദിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട സീതത്തോട് സ്വദേശി സന്തോഷിനെയാണ് (45) ദക്ഷിണ സൗദിയിലെ ഖമീസ് മുഷൈത്തില്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പുതിയ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ വെല്‍ഡിങ് വര്‍ക്ക്‌ഷോപ്പില്‍ ജീവനക്കാരനായിരുന്നു. അസീര്‍ പ്രവാസി സംഘം അംഗമാണ്. ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബം നാട്ടിലാണ്.