പ്രവാസി മലയാളി താമസസ്ഥലത്ത് മരിച്ച നിലയില്‍

0

റിയാദ്: മലയാളിയെ സൗദി കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ചിങ്ങോലി കീരിക്കാട് കൈമൂട്ടില്‍ തെക്കേതില്‍ വീട്ടില്‍ അനസ് ഫിറോസ് ഖാന്‍ (43) ആണ് മരിച്ചത്. രണ്ടു വര്‍ഷമായി സൗദിയിലുള്ള അനസ് ജുബൈലിലെ മുസാദ് അല്‍-സൈഫ് കമ്പനിയില്‍ പ്രൊജക്റ്റ് മാനേജരാണ്.

കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് മുതല്‍ ഫോണില്‍ കിട്ടാഞ്ഞതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് എത്തി ജുബൈല്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം റിയാദിൽത്തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: ജാസ്മിന്‍, മക്കള്‍: ആബിദ്, ആയിഷ. സഹോദരി അനീഷ (ജിദ്ദ)