പ്രവാസി മലയാളി ആരോഗ്യ പ്രവര്‍ത്തക കൊവിഡ് ബാധിച്ച് മരിച്ചു

0

റിയാദ്: കൊവിഡ് ബാധയെത്തുടർന്ന് മലയാളി ആരോഗ്യ പ്രവര്‍ത്തക സൗദി അറേബ്യയില്‍ മരിച്ചു.ദമ്മാമിൽ സ്വകാര്യ മെഡിക്കൽ സെൻററിലെ ലാബ് ടെക്നീഷ്യനായ പത്തനംതിട്ട എലന്തൂർ, മടിക്കോളിൽ ജൂലി മേരി സിജു (41) ആണ് മരിച്ചത്. രണ്ടാഴ്ചയിലേറെയായി ദമ്മാം മെഡിക്കൽ കോംപ്ലക്സ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

ആസ്തമ രോഗിയായിരുന്നു ജൂലി. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ആശ്വാസകരമായ നിലയിലായിരുന്നു. എന്നാൽ ശനിയാഴ്ച ഉച്ചയോടെ നില വഷളാവുകയും വൈകിട്ടോടെ മരണം സംഭവിക്കുകയുമായിരുന്നു. 15 വർഷമായി ദമ്മാമിലെ ഇതേ സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യുകയായിരുന്നു. ദമ്മാമിലെ കലാ പ്രവർത്തന മേഖലകളിൽ സജീവമായിരുന്നു ജൂലിയുടെ കുടുംബം. ഭർത്താവ്: മാത്യു എബ്രഹാം സിജു നാപ്കോ കമ്പനിയിലെ ജീവനക്കാരനാണ്. മക്കൾ: എയ്ഞ്ചലീന, ഇവാൻ.