പ്രവാസി മലയാളി വീട്ടമ്മ നാട്ടില്‍ മരിച്ചു

0

മസ്‌കറ്റ്: മസ്‌കറ്റില്‍ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചു വന്നിരുന്ന നന്ദേഷ് കുമാര്‍ പിള്ളയുടെ ഭാര്യ ബീന നന്ദേഷ് മരിച്ചു. ചങ്ങനാശേരി പായിപ്പാട് സ്വദേശിയായ ഇവര്‍ തിരുവല്ല ബിലീവേഴ്‌സ് ആശുപത്രിയിലാണ് മരിച്ചത്.

പിതാവ്: സോമനാഥപ്പണിക്കര്‍, മാതാവ്: അമൃതമ്മ, മക്കള്‍: നവമി നന്ദേഷ്, നവനീത് നന്ദേഷ്. സംസ്‌കാരം പായിപ്പാട്ടെ സ്വവസതിയില്‍ വെച്ച് നടന്നു.