ഹൃദയാഘാതം മൂലം പ്രവാസി മലയാളി യുവാവ് മരിച്ചു

0

റിയാദ്: ഹൃദയാഘാതമുണ്ടായി റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി. പാലക്കാട് തോണിപ്പാടം സ്വദേശി പുത്തന്‍പുര വീട് കരുക്കപ്പറമ്പ് റിയാസ് (29) ആണ് ദാറുല്‍ ശിഫ ആശുപത്രിയില്‍ മരിച്ചത്. ഹസ്സനാര്‍, സൗജത്ത് ദമ്പതികളുടെ മകനാണ്. ഭാര്യ:- ശിഫ.

റിയാദില്‍ എട്ട് വര്‍ഷമായി മത്സ്യ കട നടത്തുകയായിരുന്നു. ഖബറടക്ക നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ശറഫ് പുളിക്കല്‍ എന്നിവര്‍ രംഗത്തുണ്ട്.