പ്രവാസി മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു

0

റിയാദ്: സൗദി അറേബ്യയിൽ ഉണ്ടായ വാഹനാപകടത്തിൽ മലപ്പുറം കൊണ്ടോട്ടി മുസ്ലിയാരങ്ങാടി സ്വദേശി മരിച്ചു. തായിഫിൽ നടന്ന അപകടത്തിൽ ചോലമുക്ക് സ്വദേശി കരിപ്പാലക്കണ്ടി വീരാൻ കുട്ടിയുടെ മകൻ നിയാസാണ് മരിച്ചത്. മക്കയിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്നു.

പിതാവ് വീരാൻകുട്ടി, മാതാവ് നഫീസ, സഹോദരങ്ങൾ നിഷാദ്, നിസാം, നിസാർ. ഇപ്പോൾ മൃതദ്ദേഹം  തായിഫ് കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മയ്യിത്ത് മക്കയിൽ ഖബറടക്കും.