പ്രവാസി മലയാളി കൊവിഡ് ബാധിച്ച് മരിച്ചു

0

റിയാദ്: കൊവിഡ് ബാധിച്ച് മലയാളി സൗദി അറേബ്യയില്‍ മരിച്ചു. കോഴിക്കോട് നാദാപുരം വളയം കുഴിക്കണ്ടിയില്‍ സുകുമാരെന്റ മകന്‍ സുധീഷ് (32) ഹഫര്‍ അല്‍ബാത്വിനിലാണ് മരിച്ചത്. രണ്ടാഴ്ച്യായി ഹഫര്‍ കിങ് ഖാലിദ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഏഴുവര്‍ഷമായി ഹഫറില്‍ ഇന്റീരിയര്‍ ഡിസൈന്‍ സ്ഥാബനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. എട്ടു മാസം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി വന്നത്. മാതാവ്: ശാന്ത, ഭാര്യ: സൂര്യ. സഹോദരന്‍: സുജേഷ്. മൃതദേഹം കിങ് ഖാലിദ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് ഹഫറില്‍ സംസ്‌കരിക്കുന്നതിന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരായ നൗഷാദ് കൊല്ലം, ഷിനുഖാന്‍ പന്തളം എന്നിവര്‍ രംഗത്തുണ്ട്.