പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

0

ഷാര്‍ജ: പ്രവാസി മലയാളി ഷാര്‍ജയില്‍ നിര്യാതനായി. കണ്ണൂര്‍ മാട്ടൂലിലെ പള്ളിവളപ്പില്‍ മുഹമ്മദ് അന്‍സാരി(44)യാണ് ഷാര്‍ജയിലെ അല്‍ ഖാസിമി ആശുപത്രിയില്‍ മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം.

കുടുംബത്തോടൊപ്പം ഷാര്‍ജയിലായിരുന്നു താമസം. ജോലി സ്ഥലത്ത് വെച്ചാണ് ഇദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിച്ചു. പിതാവ്: പരേതനായ മുസ്തഫ മാസ്റ്റര്‍, മാതാവ്: മറിയം, ഭാര്യ: സമീറ. മക്കള്‍ ഫര്‍ഹ, ഷംഹ. സഹോദരങ്ങള്‍: നിസാര്‍, മുഹമ്മദ് കുഞ്ഞ്, മൂസ, റസിയ, ഫര്‍സാന.