പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

0

റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി സന്തോഷ് കുമാര്‍ (53) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് സൗദി ജര്‍മന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയായിരുന്നു അന്ത്യം. ഭാര്യ – മായാകുമാരി. മകള്‍ – സൗമ്യ.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ റിയാദ് കെ.എം.സി.സി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, കൊല്ലം ജില്ലാ സെക്രട്ടറി ഫിറോസ്‍ഖാന്‍ കൊട്ടിയം, ശിഹാബ് പുത്തോയത്ത്, യൂസിഫ്, നൗഷാദ്, മഹ്‍ബൂബ് കണ്ണൂര്‍ തുടങ്ങിയവര്‍ രംഗത്തുണ്ട്.