പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

0

റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി സൗദിയില്‍ മരിച്ചു. കോഴിക്കോട് പയ്യാനക്കല്‍ സ്വദേശി രാജേഷ് കൊച്ചുവിലതെക്കേത്തി(42)ലാണ് റിയാദില്‍ മരിച്ചത്. റിയാദിലെ സോണ ഗോള്‍ഡന്‍ ഫാക്ടറിയില്‍ ഏഴുവര്‍ഷത്തോളമായി ജോലി ചെയ്ത് വരികയായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്കാണ് മരണം സംഭവിച്ചത്. പിതാവ് പുരുഷോത്തമന്‍, ഭാര്യ ജീന.