സൗദി അറേബ്യയില്‍ കമ്പനിയിലുണ്ടായ അപകടത്തില്‍ മലയാളി മരിച്ചു

0

അബഹ: മൊഹായിലിൽ ഹോളോബ്രിക്സ് കമ്പനിയിലുണ്ടായ അപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു. തിരുവമ്പാടി മുത്തപ്പൻപുഴ സ്വദേശി പളളിയാമ്പിൽ അശോകൻ (50) ആണ് മരിച്ചത്.

25 വർഷമായി സൗദിയിലുള്ള അശോകൻ രണ്ട് വർഷം മുമ്പ് പുതിയ വിസയിൽ ജോലിക്കെത്തിയതായിരുന്നു. പിതാവ്: ഗോപിനാഥൻ, മാതാവ്: ലീല, ഭാര്യ:സുജാത. രണ്ട് പെൺകുട്ടികളുണ്ട്.