ബഹ്റൈനില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു

0

മനാമ: ബഹ്റൈനിലെ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കൊല്ലം കൊട്ടാരക്കര വാളകം സ്വദേശി ബിനോയ് ബാലകൃഷ്‍ണന്‍ (43) ആണ് മരിച്ചത്.

അല്‍ മന്‍സൂറി കാറ്ററിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. കുടുംബം ബഹ്റൈനിലുണ്ട്. ഭാര്യ – ആതിര, മക്കള്‍ – ഹരിനാരായണന്‍, ഭാവയാമി.