ദുബായിലെ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

0

ദുബായ്: ദുബായിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു. ഇരുമ്പുഴി പറമ്പൻ ഭഗവതി പറമ്പത്ത് മുഹമ്മദ്‌ സവാദ് (29)ആണ് മരിച്ചത്. ദുബായ് ഫിഷ് മാർകറ്റിൽ നിന്ന് അബുദാബിയിലേക്ക് പോകവേയായിരുന്നു അപകടത്തിൽപ്പെട്ടത്. യുസുഫ്-ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഹാത്തിഫ. നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് ഖബറടക്കം നടത്തുമെന്ന് സാമൂഹിക പ്രവർത്തകരായ അഷ്‌റഫ്‌ താമരശ്ശേരി, നസീർ വാടാനപ്പള്ളി എന്നിവർ അറിയിച്ചു.