ശ്വാസ തടസ്സത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

0

മസ്കറ്റ്: ഒമാനില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. പത്തനംതിട്ട മല്ലശ്ശേരി വട്ടകുളഞ്ഞി സ്വദേശി ജസ്റ്റിന്‍ വര്‍ഗീസ് (34 )ആണ് മസ്‌കറ്റില്‍ മരണമടഞ്ഞത്. റൂവിയിലെ ‘അല്‍ നാഹ്ധ’ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു ജസ്റ്റിന്‍ വര്‍ഗീസിന്റെ അന്ത്യം.

മസ്‌കറ്റിലെ ഒരു സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു ഇദ്ദേഹം. ജസ്റ്റിന്‍ വര്‍ഗീസിന് ജൂണ്‍ അഞ്ചിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ശ്വാസം മുട്ടല്‍ കലശലായതോടു കൂടി ജൂണ്‍ 8ന് ജസ്റ്റിന്‍ വര്‍ഗീസിനെ റൂവിയിലെ അല്‍ നഹ്ദ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ജൂണ്‍ 11 വ്യഴാഴ്ച വൈകുന്നേരത്തോടുകൂടി നില വഷളാവുകയും പിന്നീട് അന്ത്യം സംഭവിക്കുകയായിരുന്നു.

ജസ്റ്റിന്‍ വര്‍ഗീസിന്റെ മരണം കൊവിഡ് മൂലമാണെന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ പുറത്തു വന്നിട്ടില്ല. മൃതശരീരം അല്‍ നഹ്ദ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യയും ഏകമകനും നാട്ടിലാണ്.