പ്രവാസി മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

0

റിയാദ്: ഹൃദയാഘാതം മൂലം മലയാളി യുവാവ് റിയാദിൽ നിര്യാതനായി. പാലക്കാട് പട്ടാമ്പി കൊടുമുണ്ട സ്വദേശി കോടാലിയില്‍ ജഅഫര്‍ സാദിഖ് (40) ആണ് താമസസ്ഥലത്ത് മരിച്ചത്. റിയാദ് നസീമിലെ സ്വകാര്യ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുകയായിരുന്നു.

പരേതനായ മുഹമ്മദ് റിയാസിന്റെയും ഉമ്മുകുല്‍സുവിന്റെയും മകനാണ്. ഭാര്യ: ശാഖിറ. മക്കള്‍: അഹമ്മദ് സലീം, സിനാദ് ഹസന്‍. ഖബറടക്ക നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് മഞ്ചേരി, ജനറല്‍ കണ്‍വീനര്‍ ഷറഫു പുളിക്കല്‍ എന്നിവർ രംഗത്തുണ്ട്