പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

0

റിയാദ്: ഹൃദയാഘാതം മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മലയാളി റിയാദിൽ നിര്യാതനായി. പാലക്കാട് ആലത്തൂർ ഇരട്ടകുളം കുന്നത്ത് പടി സ്വദേശി സക്കീർ (52) ആണ് തിങ്കളാഴ്ച പുലർച്ചെ സനദ് ആശുപത്രിയിൽ മരിച്ചത്.

അഞ്ച് വർഷമായി റിയാദിൽ ഹൗസ് ഡ്രൈവറായിരുന്നു. മൃതദേഹം റിയാദിൽ ഖബറടക്കും. പിതാവ്: മൊയ്തീൻ, മാതാവ്: ബിഫാത്തിമ, ഭാര്യ: റഷീദ, മക്കൾ: ഷകീബ് ഹുസൈൻ, റിഷാന, നാഷിഫ്.