സൗദി അറേബ്യയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു

0

റിയാദ്: അസുഖ ബാധിതനായി റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. പ്രിന്‍സ് മുഹമ്മദ് ഹോസ്‍പിറ്റലില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന തൃശൂര്‍ മയ്യന്നൂര്‍ സ്വദേശി വയലിപ്പാടത്ത് മുഹമ്മദ് അബ്ബാസ് (67) ആണ് മരിച്ചത്.

പിതാവ്: മുഹമ്മദ്. മാതാവ്: ബീവി. ഭാര്യ: റംല. മക്കള്‍: നബീന, അന്‍ഫീല, നസീബ, നൗഫല്‍ (ജിദ്ദ). ഖബറടക്ക നടപടി ക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ഷറഫ് പുളിക്കല്‍, ജംഷീര്‍ മഞ്ചേരി, ഹാഷിം കോട്ടക്കല്‍ എന്നിവര്‍ രംഗത്തുണ്ട്.