പ്രവാസി മലയാളി ഉറക്കത്തില്‍ മരിച്ചു

0

റിയാദ്: മലയാളി റിയാദിലെ(Riyadh) താമസസ്ഥലത്ത് ഉറക്കത്തില്‍ മരിച്ചു. കോട്ടയം വൈക്കം അയര്‍കുന്നം മദര്‍തെരേസ കോളനിയില്‍ ചക്കാലക്കല്‍ ബെന്നി (52) ആണ് റിയാദ് മലസ് എക്‌സിറ്റ് 16-ലെ താമസസ്ഥലത്ത് മരിച്ചത്.

25 വര്‍ഷമായി സൗദിയില്‍ പ്രവാസിയായ ഇദ്ദേഹം സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ഭാര്യ: സ്മിത ബെന്നി, മക്കള്‍: ആന്റണി ബെന്നി, അമിലിന്‍ ബെന്നി, എഡ്വിന്‍ ബെന്നി. ​മരണാനന്തര നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ജനറല്‍ കണ്‍വീനര്‍ ഷറഫ് പുളിക്കല്‍, ആക്റ്റിങ് ചെയര്‍മാന്‍ റഫീഖ് ചെറുമുക്ക്, റിയാദ് നിലമ്പൂര്‍, ജാഫര്‍ ഹുദവി, ഹനീഫ മുതുവല്ലൂര്‍, ഗഫൂര്‍ പെരിങ്ങാവ് എന്നിവര്‍ രംഗത്തുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു മൃതദേഹം നാട്ടില്‍ കൊണ്ട് പോകും.