പ്രവാസി മലയാളിയെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

0

കുവൈത്ത് സിറ്റി: പ്രവാസി മലയാളിയെ കുവൈത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ പുന്നപ്ര സ്വദേശി പുത്തന്‍തറയില്‍ രാജേഷ് രഘുവാണ് (43) മരിച്ചത്. മംഗഫിലെ കമ്പനി താമസ സ്ഥലത്ത് തിങ്കളാഴ്‍ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കെ.ആര്‍.എച്ച് കമ്പനി ജീവനക്കാരാനായിരുന്നു.

ഭാര്യ – തുഷാര, മക്കള്‍ – അഗ്നേയ്, അദ്വൈത്. മൃതദേഹം തുടര്‍നടപടികള്‍ക്കായി ഫോറന്‍സിക് വിഭാഗത്തിലേക്ക് മാറ്റി. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.