പ്രവാസി മലയാളി താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍

0

റിയാദ്: സൗദി അറേബ്യയിലെ താമസസ്ഥലത്ത് മലയാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ കായംകുളം ഒന്നാംകുറ്റി സ്വദേശി തെക്കേ താനുവേലില്‍ മുരളീധരന്‍ (53) ആണ് മരിച്ചത്.

സൗദി കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ ഒരു മാന്‍പവര്‍ കമ്പനിക്ക് കീഴില്‍ ഇലക്ട്രീഷ്യനായിരുന്നു.

ജുബൈലില്‍ ഒറ്റക്കായിരുന്നു താമസം. പൊലീസ് എത്തി മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: സിന്ധു. രണ്ടു മക്കളുണ്ട്.