മലയാളി യുവാവ് യുഎഇയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍

0

ദുബായ്: ദുബായിലെ താമസസ്ഥലത്ത് മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശിയായ ഷാജി ആലത്തുംകണ്ടിയില്‍(40)ആണ് മരിച്ചത്. ഞായറാഴ്ചയാണ് ഷാജിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

13 വര്‍ഷമായി ദുബായിലെ ദെയ്‌റയില്‍ താമസിച്ച് വരികയായിരുന്ന അദ്ദേഹം ഗോള്‍ഡ് സൂഖില്‍ ജ്വല്ലറി വര്‍ക്ക്‌ഷോപ്പ് നടത്തി വരികയായിരുന്നു. മുറി തുറക്കാത്തതിനെ തുടര്‍ന്ന് വാതില്‍ വിടവിലൂടെ നോക്കിയപ്പോള്‍ ഷാജി മരിച്ചുകിടക്കുന്നതാണ് കണ്ടതെന്നും തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചെന്നും ഷാജിയുടെ സഹോദരനെ ഉദ്ധരിച്ച് ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു. ഭാര്യയും ഏഴ് വയസ്സുള്ള മകളും രണ്ടു വയസ്സുള്ള മകനുമടങ്ങുന്നതാണ് ഷാജിയുടെ കുടുംബം.