അമേരിക്കയില്‍ മലയാളിയെ വെടിവെച്ച് കൊലപ്പെടുത്തി

0

ഡാലസ്: അമേരിക്കയിലെ ടെക്‌സസില്‍ മലയാളി വെടിയേറ്റ് മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി ചെറുകോല്‍ ചരുവേല്‍ സ്വദേശി സാജന്‍ മാത്യൂസ്(സജി-56)ആണ് അക്രമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഡാലസ് കൗണ്ടിയില്‍ മെസ്‌കിറ്റ് സിറ്റിയില്‍ ബ്യൂട്ടി സപ്ലൈ സ്റ്റോര്‍ നടത്തി വരികയായിരുന്നു ഇദ്ദേഹം.

നവംബര്‍ 17ന് ഉച്ചയ്ക്ക് 1:40ഓടെ കടയില്‍ അതിക്രമിച്ച് കയറിയ അക്രമി മോഷണ ശ്രമത്തിനിടെയാണ് സാജന് നേരെ വെടിവെച്ചത്. കൗണ്ടറിലുണ്ടായിരുന്ന സാജന് നേര്‍ക്ക് അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. സംഭവം നടന്ന ഉടന്‍ പൊലീസെത്തി ഇദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല. രക്ഷപ്പെട്ട അക്രമിക്കായുള്ള തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

2005ല്‍ ആണ് സാജന്‍ അമേരിക്കയില്‍ എത്തിയത്. അടുത്തിടെയാണ് ഇദ്ദേഹം സുഹൃത്തുക്കളില്‍ ചിലരുമായി ചേര്‍ന്ന് സൗന്ദര്യ വര്‍ധക വസ്തുക്കളുടെ കട തുടങ്ങിയത്. ഡാലസ് പ്രസ്ബിറ്റീരിയന്‍ ഹോസ്പിറ്റലില്‍ നഴ്സായ കോഴഞ്ചേരി സ്വദേശി മിനിയാണു ഭാര്യ. ദമ്പതികള്‍ക്ക് രണ്ട് പെണ്മക്കള്‍ ഉണ്ട്.