മലയാളി യുവതി സൗദിയില്‍ മരിച്ചു

0

റിയാദ്: കോട്ടയം, മുണ്ടക്കയം, പൊന്‍കുന്നം സ്വദേശിനി വട്ടിക്കുഴിയില്‍ ബീന തോമസ് (41) റിയാദിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് കഴിഞ്ഞ ദിവസം അന്തരിച്ചു. അസുഖ ബാധിതയായ ബീനയെ നാല് ദിവസം മുമ്പ് അസുഖമുണ്ടാവുകയും ആശുപത്രിയില്‍ ഉടന്‍ പ്രവേശിപ്പിക്കുകയും ചെയ്യുകയായിരുന്നു. അന്ന് തന്നെ മരണം സംഭവിച്ചു.

റിയാദിലെ അല്‍അനൂഫ ക്ലീനിങ് കമ്പനിയില്‍ ജീവനക്കാരിയായ ബീന ഒരു വര്‍ഷം മുമ്പാണ് അവധിക്ക് നാട്ടില്‍ പോയി മടങ്ങിയെത്തിയത്. നാല് ദിവസം മുമ്പ് അസുഖമുണ്ടാവുകയും ആശുപത്രിയില്‍ ഉടന്‍ പ്രവേശിപ്പിക്കുകയും ചെയ്യുകയായിരുന്നു. ഭര്‍ത്താവ് സാബുവും രണ്ട് മക്കളും നാട്ടിലാണ്. റിയാദ് ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ശനിയാഴ്ച ഉച്ചക്ക് ശേഷം കൊച്ചിയിലേക്ക് പുറപ്പെടുന്ന സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ കൊണ്ടുപോകും.