സന്ദര്‍ശക വിസയിലെത്തിയ മലയാളി വീട്ടമ്മ കുവൈത്തില്‍ മരിച്ചു

0

കുവൈത്ത് സിറ്റി: സന്ദര്‍ശക വിസയില്‍ കുവൈത്തിലെത്തിയ മലയാളി വീട്ടമ്മ മരിച്ചു. കൊല്ലം ഉമ്മന്നൂര്‍ വാലുകറക്കേതില്‍ വീട്ടില്‍ പെണ്ണമ്മ ഏലിയാമ്മ(65)ആണ് മരിച്ചത്.

ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഫെബ്രുവരിയില്‍ സന്ദര്‍ശക വിസയില്‍ മകള്‍ക്കൊപ്പമാണ് പെണ്ണമ്മ കുവൈത്തിലെത്തിയത്. പരേതനായ വര്‍ഗീസ് അലക്സാണ്ടറാണ് ഭര്‍ത്താവ്. മകള്‍: മോനി, മരുമകന്‍: ജോസ്മോന്‍.