കൊവിഡ് ബാധിച്ച് പ്രവാസി മലയാളി യുവാവ് മരിച്ചു

0

റിയാദ്: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് ജിദ്ദയിൽ മരിച്ചു. മലപ്പുറം വടക്കാങ്ങര വടക്കേകുളമ്പ് സ്വദേശി പള്ളിയാലിൽ ശിഹാബുദ്ദീൻ (37) ആണ് മരിച്ചത്. ജിദ്ദ അൽജാമിഅ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം.

പിതാവ്: പരേതനായ അബ്ദു. മാതാവ്: സൈനബ. ഭാര്യ: ഷംല. മക്കൾ: മുഹമ്മദ് ഷാമിൽ (എട്ട്), ഫാത്വിമ ഷഹ്മ (നാല്). സഹോദരങ്ങൾ: സിദ്ദീഖ് ഫൈസി (റിയാദ്), സിറാജുദ്ദീൻ, ഷബീബ്, സുലൈഖ, സുമയ്യ. മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകുന്ന കെ.എം.സി.സി വെൽഫെയർ വിങ് പ്രവർത്തകർ അറിയിച്ചു.