കർണാടക മുഖ്യമന്ത്രിയെ ഖാർഗെ തീരുമാനിക്കും; കോൺഗ്രസ് നിയമസഭാ കക്ഷി യോഗം അവസാനിച്ചു

0

കർണാടക മുഖ്യമന്ത്രി ആരാകണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തീരുമാനിക്കും. ഇക്കാര്യം ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്ന് വ്യക്തമാക്കി കോൺ​ഗ്രസ് നിയമസഭാകക്ഷി യോ​ഗം പ്രമേയം പാസാക്കി. പിന്നാലെ ബെംഗളൂരുവിൽ നടന്ന യോഗം അവസാനിച്ചു.

സി​​ദ്ധരാമയ്യയും ഡികെ ശിവകുമാറുമാണ് മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവുമായി നിൽക്കുന്നത്. ഇരുവരേയും പിന്തുണയ്ക്കുന്ന അണികൾ ചേരി തിരിഞ്ഞ് മു​ദ്രാവാക്യം വിളികളുമായി യോ​ഗം നടക്കുന്ന ബം​ഗളൂരുവിലെ സ്വകാര്യ ഹോട്ടലിന് മുന്നിൽ തടിച്ചുകൂടി.

അതേസമയം കർണാടകയിൽ പുതിയ സർക്കാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും അന്ന് തന്നെ സത്യപ്രതിജ്ഞ ചെയ്യും. ഖാർ​ഗെയ്ക്കും സോണിയക്കും പുറമെ സത്യപ്രതിജ്ഞാ ചടങ്ങിൽ രാഹുൽ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും പങ്കെടുക്കും.