കേരള പോലിസ് സൂപ്പറാ!; കീകീ ചലഞ്ചിനെതിരെയുള്ള മുന്നറിയിപ്പ് സന്ദേശം ട്രോളാക്കി കേരളാ പോലീസ്

0

ലോകമെങ്ങും തരംഗമായിരിക്കുന്ന കി കി ചലഞ്ച് കളിക്കുന്നവരെ ഉള്ളിലാക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്ന ട്രോള്‍ വീഡിയോയുമായി കേരള പോലിസ്.  ഓടുന്ന കാറില്‍ നിന്ന് ചാടിയിറങ്ങി ഡാന്‍സ് കളിക്കുന്ന ഈ ചലഞ്ച് ഉണ്ടാക്കുന്ന അപകടങ്ങള്‍ തടയുക എന്നതാണ് പോലീസിന്റെ ലക്‌ഷ്യം. പതിവ് ശൈലിയില്‍ കീ കി ആരാധകരെ ട്രോളിയാണ് കേരളപൊലീസ് മുന്നറിയിപ്പ് നല്‍കിയത്. കീകി കളിക്കുന്ന യുവാവും അറസ്റ്റ് ചെയ്യുന്ന പൊലീസുമാണ് 26 സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോയിലുള്ളത്.

ജാങ്കോ നീ അറിഞ്ഞോ, ഞാന്‍ പെട്ടു എന്ന ഡയലോഗ് ഉള്‍പ്പെടുത്തിയാണ് ഇത് ട്രോള്‍ ആക്കിയത്. കനേഡിയന്‍ റാപ്പ് സിംഗറായ ഒബ്രി ഡ്രേക്ക് ഗ്രഹാമിന്റെ ഇന്‍ മൈ ഫീലിങ് എന്ന ഗാനത്തിലെ കികി ഡു യു ലൗ മി എന്ന വരിയെ ആധാരമാക്കിയാണ് ചലഞ്ച് നടക്കുന്നത്. പതിയെ പോകുന്ന കാറില്‍ നിന്നിറങ്ങി ഈ പാട്ടിനൊപ്പം നൃത്തം വയ്ക്കണമെന്നാണ് ചലഞ്ചിന്റെ നിയമം.

വിവിധ ലോക രാജ്യങ്ങളില്‍ കികി ചലഞ്ചിന് പ്രചാരമേറി വരുന്ന സാഹചര്യത്തിലാണ് ഇതിനെതിരേ ബോധവത്കരണവുമായി കേരളാ പോലീസിന്റെ സൈബര്‍ വിഭാഗം വീഡിയോ സന്ദേശവുമായെത്തിയത്. ഇത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.