ജോജിയും നിശ്ചലും മലയാളികളെ ചിരിപ്പിച്ചു തുടങ്ങിയിട്ട് ഇന്ന് 25 വര്‍ഷം തികയുന്നു

0

മലയാളികള്‍ക്ക് ചിരിയുടെ കിലുക്കം സമ്മാനിച്ചു ജോജിയും നിശ്ചചലും എത്തിയിട്ട് ഇന്നേക്ക് ഇരുപത്തിയഞ്ചു വര്ഷം.മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളിലൊന്നായ മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ട് കെട്ടില്‍ പിറന്ന കിലുക്കം റിലീസ് ആയിട്ട്  ഇന്നേക്ക് 25 വര്‍ഷം തികയുന്നു.

25 വർഷം മുമ്പ് ഒരു സ്വാതന്ത്ര്യദിനത്തിലാണ് കിലുക്കം തിയേറ്ററുകളിലെത്തിയത്. അന്ന് മുതൽ ഇന്നുവരെ എത്ര കണ്ടാലും മതിവരാത്ത ചിരിച്ചിത്രമായി കിലുക്കം മലയാളിമനസ്സുകളെ കീഴടക്കി.മലയാളത്തിലെ ഏറ്റവും മികച്ച ഹാസ്യ ചിത്രങ്ങളിലൊന്നായി കരുതപ്പെടുന്ന കിലുക്കം ബോക്‌സ് ഓഫീസിലും വന്‍ വിജയമായിരുന്നു. ചിത്രത്തിലെ ഹാസ്യ രംഗങ്ങള്‍ക്ക് ഇന്നും ജനപ്രീതിയുണ്ട്.

അങ്കമാലീലെ പ്രധാനമന്ത്രി അമ്മാവനാ,കിട്ടിയാൽ ഊട്ടി ഇല്ലെങ്കിൽ ചട്ടി,അടിച്ചു മോനേ,ജ്യോതീം വന്നില്ല തീയും വന്നില്ല തുടങ്ങിയ ഡയലോഗുകൾ ഇന്നും മലയാളിയുടെ ദൈനംദിന സംഭാഷണങ്ങളുടെ ഭാഗമാണ്. ചിത്രത്തിലെ പാട്ടുകളും ഇന്നും പ്രേക്ഷകര്‍ക്ക്‌ പ്രിയങ്കരമാണ്.

മോഹൻലാൽ,ജഗതി,രേവതി ,തിലകൻ,ഇന്നസെന്റ് എന്നിവർക്കു പുറമേ ഹിന്ദി താരം ശരത് സക്‌സേനയും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തി.പ്രിയദർശൻ കഥയെഴുതി സംവിധാനം ചെയ്ത കിലുക്കത്തിന് വേണ്ടി തിരക്കഥയെഴുതിയത് വേണു നാഗവള്ളി ആയിരുന്നു.ചിത്രം പൂര്‍ണ്ണമായും  ഊട്ടിയിലും പരിസരപ്രദേശങ്ങളിലുമാണു ചിത്രീകരിച്ചിരിക്കുന്നത്. സിനിമയിലെ രംഗങ്ങള്‍ക്കു സ്‌കാന്‍ഡിനേവിയന്‍ ഭംഗി ലഭിക്കുന്നതിനായി ഔട്ട്‌ഡോര്‍ രംഗങ്ങള്‍ ഭൂരിഭാഗവും വെളുപ്പാന്‍ കാലത്താണു ചിത്രീകരിച്ചതെന്നു പ്രിയദര്‍ശന്‍ ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞിരുന്നു.