കിമ്മിന്റെ ദക്ഷിണകൊറിയ സന്ദര്‍ശനം; സുരക്ഷാക്രമീകരണങ്ങള്‍ കണ്ടു അന്തംവിട്ടു ലോകരാജ്യങ്ങള്‍

0

ലോകത്താര്‍ക്കും പിടികിട്ടാത്തൊരു രാജ്യമാണ് ഉത്തര കൊറിയ. ഉത്തരകൊറിയയെ ഏറ്റവുമധികം ലോകശ്രദ്ധ നേടാന്‍ കാരണമായത്‌ അവിടുത്തെ ഭരണാധികാരി കിം ജോങ്  ഉന്നിന്റെ രീതികള്‍ തന്നെയായിരുന്നു. ശത്രുക്കളെ വിചിത്രരീതികള്‍ ഉപയോഗിച്ചു കൊലപ്പെടുത്തുന്നത് തുടങ്ങി യുദ്ധക്കൊതിയും ഭ്രാന്തന്‍ പരീക്ഷണങ്ങളും എല്ലാം കിമ്മിന്റെ വിനോദങ്ങളാണ്.

ദക്ഷിണകൊറിയയും ഉത്തരകൊറിയയും തമ്മിലുള്ള ശീതസമരത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്.  ‘ലോകത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന പ്രദേശമാണ് ഉത്തര–ദക്ഷിണ കൊറിയൻ അതിർത്തിയിലെ സൈനിക മുക്ത മേഖല എന്നറിയപ്പെടുന്നയിടം  എന്നാണു മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൻ പോലും പറഞ്ഞത് . എന്നാല്‍ കൊറിയകള്‍ തമ്മിലുള്ള പോര് തല്‍ക്കാലം മതിയാക്കി അതിർത്തിയോടു ചേർന്നുള്ള ദക്ഷിണ കൊറിയയിലെ പൻമുൻജോങ്ങിലേക്ക്  കിം കഴിഞ്ഞ ദിവസം നടത്തിയ സന്ദര്‍ശനം ഏറെ ലോകശ്രദ്ധ നേടിയിരുന്നു.

എന്നാല്‍ ഈ സന്ദര്‍ശനവേളയില്‍ കിമ്മിന്റെ സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തിയ മുന്നൊരുക്കങ്ങള്‍ ആണ് ഇപ്പോള്‍ ലോകശ്രദ്ധ നേടുന്നത്. ഒരു ഉറുമ്പ്‌ പോലും കടിക്കാന്‍ കഴിക്കാത്ത സുരക്ഷാക്രമീകരണങ്ങള്‍ ആണ് കിമിന് വേണ്ടി ഒരുക്കിയിരുന്നത്. കിമ്മിനൊപ്പം അകമ്പടി സേവിച്ചിരിക്കുന്ന അംഗരക്ഷകരെ തിരഞ്ഞെടുത്തതു പോലും മികവിന്റെ അടിസ്ഥാനത്തിലാണ്. ഉയരം, ഫിറ്റ്നസ്, ഉന്നം പിടിക്കാനുള്ള ശേഷി, കായികാഭ്യാസങ്ങളിലെ മികവ് എന്നിവയ്ക്കൊപ്പം ആകാരസൗഷ്ഠവം ഉൾപ്പെടെ പരിഗണിച്ചാണ് അംഗരക്ഷകരുടെ തിരഞ്ഞെടുപ്പ്.

സൈനിക മുക്ത മേഖലയിലേക്ക് എത്തുമ്പോഴും ദക്ഷിണകൊറിയയിലേക്കു കടക്കുമ്പോഴും കിമ്മിനും അദ്ദേഹത്തിന്റെ കാറിനു ചുറ്റിലുമായി ഈ അംഗരക്ഷകരുടെ ഒരു സംഘം തന്നെയുണ്ടായിരുന്നു.  കൈത്തോക്കു മാത്രമേ കൈവശം വയ്ക്കാൻ അനുവാദമുള്ളൂവെങ്കിലും മേഖലയിൽ ഇരു വിഭാഗം സൈന്യവും അതീവരഹസ്യമായി തീവ്രശേഷിയുള്ള ആയുധങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ നിമിഷങ്ങൾക്കകം ഇവ പ്രവർത്തനസജ്ജമാകും. കിം പങ്കെടുക്കുന്ന ചടങ്ങുകളിലേക്ക് എത്തുന്ന വിദേശികൾക്കെല്ലാം കനത്ത സുരക്ഷാപരിശോധനയാണു നേരിടേണ്ടി വരാറുള്ളത്. മണിക്കൂറുകൾ നീളുന്ന പരിശോധനയ്ക്കു പിന്നാലെ അവരുടെ കയ്യിലുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഫോണുകളുമെല്ലാം വാങ്ങിവയ്ക്കും.

അടുത്തിടെ കിമ്മിന്റെ സഹോദരി കിം യോ ജോങ് ശീതകാല ഒളിംപിക്സിനു ദക്ഷിണ കൊറിയയിലേക്കെത്തിയപ്പോൾ വൻ സുരക്ഷാസംഘമാണ് ഒപ്പമുണ്ടായിരുന്നത്.