കിം ജോഗ് നാമിന്റെ കൊലപാതകം; യുവതി അറസ്റ്റില്‍

0
കിം ജോഗ് നാമിന്റെ മരണത്തില്‍ ഒരാള്‍  അറസ്റ്റില്‍.  തിങ്കളാഴ്ച ക്വാലാലംപൂരില്‍ കൊല്ലപ്പെട്ട കൊറിയന്‍ നേതാവ് തിംജോഗ് നാമിന്റെ മരണത്തില്‍ രണ്ട് യുവതികളെ മലേഷ്യന്‍ പോലീസ് അറസ്റ്റ് ചെയ്തു. വിയറ്റനാം പാസ്പോര്‍ട്ടുള്ള യുവതിയാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്.
സിസിടിവി ഫൂട്ടേജില്‍ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്. മക്കാവുവിലേക്കുള്ള യാത്രയ്ക്കായി ക്വാലാലംപൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയ നാമിനെ വിഷം നിറച്ച സിറിഞ്ച് ഉപയോഗിച്ച് രണ്ട് സ്ത്രീകള്‍ ആക്രമിക്കുകയായിരുന്നു.
ഉത്തരകൊറിയൻ രഹസ്യ ഏജന്റുമാരാണ് ഇവർ എന്ന് സംശയിക്കുന്നു. ഉത്തരകൊറിയൻ ഭരണാധികാരിയായിരുന്ന കിം ജോഗ് ഇലിന്റെ മകനാണ് നാം. ഇലിന്റെ ഭരണമാറ്റത്തിന് ശേഷം അടുത്ത ഭരണാധികാരിയായി ഉയർന്ന് കേട്ടതും നാമിന്റെ പേരായിരുന്നു. ഇലിന് സിനിമാതാരം സുങ് ഹായി റിമ്മുമായുള്ള ബന്ധത്തിലെ മകനായിരുന്നു നാം.