കൊറിയൻ നേതാവ് കിം ജോഗ് ഉന്നിന്റെ അർദ്ധ സഹോദരൻ മലേഷ്യയിൽ കൊല്ലപ്പെട്ടു

0

കൊറിയൻ നേതാവ് കിം ജോഗ് ഉന്നിന്റെ അർദ്ധ സഹോദരൻ മലേഷ്യയിൽ കൊല്ലപ്പെട്ടു.കിം ജോങ് നാമാണ് കൊല്ലപ്പെട്ടത്.
ക്വാലാലംപൂർ എയർപോർട്ടിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. രണ്ട് വനിതകളെത്തി വിഷം കുത്തി വച്ചതിനെ തുടർന്ന് തത്ക്ഷണം മരണപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഫോറൻസിക് നടപടികൾക്കായി പുത്രജയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. മക്കാവുവിലെക്ക് പോകാൻ ക്വാലാലംപൂർ എയർപോർട്ടിലെത്തിയതായിരുന്നു അദ്ദേഹം.
കിം ജോങ് അങിന്റേയും കിം ജോങ് നാമിന്റെയും പിതാവ് നോർത്ത് കൊറിയയിലെ പ്രശസ്തനായ നേതാവായിരുന്ന കിം ജോങ് ഇൽ ആണ്. നോർത്ത് കൊറിയയാണ് വധത്തിന് പിന്നിലെന്നാണ് മലേഷ്യൻ പോലീസ് ആരോപിക്കുന്നത്.
2011 ൽ വ്യാജപാസ്പോർട്ടുമായി ജപ്പാനിൽ നിന്ന് കിം ജോങ് നാം അറസ്റ്റിലായിട്ടുണ്ട്.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.