ദുബായിക്കാർ കരുതിയിരുന്നോളൂ; ഷാരൂഖ്‌ ഖാന്‍ നിങ്ങളെ ഞെട്ടിക്കാന്‍ ഒരുങ്ങി കഴിഞ്ഞു

0

നിങ്ങള്‍ ഭക്ഷണം കഴിക്കാന്‍ ഒരു ഹോട്ടലില്‍ കയറി എന്നിരിക്കട്ടെ , നിങ്ങള്ക്ക് ഭക്ഷണം  വിളമ്പി തരാൻ ബോളിവുഡ് കിംഗ്‌ ഖാന്‍ ഷാരൂഖ്‌ ഖാന്‍ എത്തിയാലോ ? .അതെ സത്യമാണ് .ഞെട്ടാന്‍ തയ്യാര്‍ ആയികൊള്ളൂ .ദുബായ് ടൂറിസത്തിന് വേണ്ടി പ്രകാശ് വർമ ഒരുക്കിയിരിക്കുന്നത് അത്തരമൊരു പരസ്യമാണ്. ആരാധകര്‍ക്ക് മുന്‍പിലേക്ക് ആവി പറക്കുന്ന ഭക്ഷണവുമായി എത്തുന്നത് മറ്റാരുമല്ല സാക്ഷാൽ ഷാരൂഖ് ഖാൻ ആണ്. ദുബായ് ടൂറിസം പ്രമോഷന്‍റെ ഭാഗമായാണ് ഉഗ്രന്‍ ഗെറ്റപ്പില്‍ വരുന്ന ഷാരൂഖ് ഖാനെ വെച്ച് പരസ്യം ഒരുക്കിയിരിക്കുന്നത്.

അത്തരത്തിൽ ദുബായിലെ തന്റെ ആരാധകരെ ഷാരൂഖ് സർപ്രൈസ് നൽകി അതിശയിപ്പിച്ചതിന്റെ വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ കഴിഞ്ഞ രണ്ടു ദിവസമായി കറങ്ങിനടക്കുന്നത്.ആരാധകർക്ക് തങ്ങളുടെ പ്രിയതാരത്തിന്‍റെ സാന്നിധ്യത്തില്‍ ദുബായിയുടെ മനോഹാരിത ആസ്വദിക്കാനാകുമെന്നും ദുബായ് ടൂറിസം വകുപ്പ് അധികൃതർ പറഞ്ഞു. കിങ് ഖാന്‍റെ ലോകം മുഴുവനുമുള്ള ആരാധകരിലേക്ക് ദുബായ് കാഴ്‌ചകൾ എത്തിക്കുകയാണ് അധികൃതരുടെ ലക്‌ഷ്യം. ‘‘വിസിറ്റ് ദുബായ്, ബി മൈ ഗസ്റ്റ്”എന്ന പേരിലാണ് പരസ്യം പ്രചരിക്കുന്നത്.