ഏഴു വിമാനങ്ങളും രണ്ട് മെഴ്‌സിഡസ് ബെൻസ് ലിമോസിൻ കാറുകള്‍, മൊത്തം 459 മെട്രിക് ടൺ ഭാരം വരുന്ന ലഗേജുകള്‍; സൗദി രാജാവ് ഇന്തോനീഷ്യൻ യാത്രയില്‍ ഞെട്ടി ലോകം

0

ഏഴു വിമാനങ്ങളും രണ്ട് മെഴ്‌സിഡസ് ബെൻസ് ലിമോസിൻ കാറുകള്‍, മൊത്തം  459 മെട്രിക് ടൺ ഭാരം വരുന്ന ലഗേജുകള്‍ .. നാൽപ്പത്തിയേഴു വർഷത്തെ ചരിത്രം തിരുത്തി സൗദി രാജാവ് ഇന്തോനീഷ്യൻ മണ്ണിൽ കാലുകുത്തിയപ്പോള്‍ കൂടെ കരുതിയ സാധനങ്ങളുടെ ലിസ്റ്റ്കേട്ട് ഞെട്ടിയിരിക്കുകയാണ് ലോകം .

ഒമ്പതു ദിവസത്തെ സന്ദര്‍ശനത്തിനാണ് രാജാവിന്റെ 1500 അംഗ സംഘം ഇന്തോനീഷ്യയിൽ എത്തിയത് .ചരക്കുകള്‍ നീക്കുന്നതിനു മാത്രമായി 572 ജീവനക്കാരെയാണ് വിമാന കമ്പനി നിയോഗിച്ചിരിക്കുന്നത്. 63 ടണ്‍ സാധാനങ്ങള്‍ ജക്കാര്‍ത്തയിലും 396 ടണ്‍ ബാലിയിലുമാണ് ഇറക്കുന്നത്. വിമാനത്തില്‍നിന്ന് ഇറങ്ങുന്നതിനുള്ള പ്രത്യേക എലവേറ്ററും സംഘം ഒപ്പം കരുതിയിട്ടുണ്ട്.

Image result for salman king in indonesia

ഏഷ്യന്‍ ടൂറിന്റെ ഭാഗമായി ചൈന, ജപ്പാന്‍, മാലിദ്വീപ് എന്നിവിടങ്ങളും രാജാവ് സന്ദര്‍ശിക്കുന്നുണ്ട് . നൂറോളം സൗദി സുരക്ഷാ ഉദ്യോഗസ്ഥര്‍ രാജാവിനു സുരക്ഷ ഒരുക്കും. സൈനികര്‍ ഉള്‍പ്പെടെ പതിനായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ഇന്തോനീഷ്യ നിയോഗിച്ചിരിക്കുന്നത്. മന്ത്രിമാരും 25 രാജകുമാരന്മാരും എണ്ണൂറോളം പ്രതിനിധികളും 620 അകമ്പടിക്കാരും ഉൾപ്പെടെ 1500 പേരുള്ള വൻസംഘമാണ് രാജാവിനെ അനുഗമിക്കുന്നത്. രാജാവിന്റെ സന്ദർശനത്തിന്റെ ഭാഗമായി ബോഗോർ കൊട്ടാരത്തിലെ നഗ്‌ന പ്രതിമകളെല്ലാം തുണികൊണ്ടുമൂടുകയും ചെയ്തിട്ടുണ്ട് .