ഇനി കാത്തിരിക്കണ്ട ‘കിസ’യുടെ വീഡിയോ എത്തി

0

ചുരുങ്ങിയ സമയം കൊണ്ട് വളരെ കുറച്ച് പാട്ടുകള്‍ മാത്രമേ മലയാളികള്‍ ഏറ്റെടുത്തിട്ടുള്ളൂ. അതിന് ഏറ്റവും പുതിയ നല്ലൊരുദാഹരണമാണ്, കിസ്മത്തിലെ കിസ എന്ന ഗാനം. ഇതുവരെ പാട്ടിന്‍റെ ഓഡിയോ മാത്രമാണ് ലഭിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ആ മാസ്മരിക സംഗീതത്തിന്‍റെ വീഡിയോ ഗാനം എത്തി. അന്‍വര്‍ അലിയുടെ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. സച്ചിന്‍ ബാലുവാണ് ഗാനം ആലപിച്ചിരിക്കുന്നത്

ഷെയ്ന്‍ നിഗവും ശ്രുതി മേനോനുമാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്നത്. കഴിഞ്ഞ 29-ന് റിലീസ് ചെയ്ത കിസ്മത്ത് മികച്ച പ്രതികരണം സ്വന്തമാക്കി  പ്രദര്‍ശനം തുടരുകയാണ്.

നവാഗതനായ ഷാനവസ് കെ ബാവക്കുട്ടിയാണ് ചിത്രത്തിന്‍റെ  സംവിധായകന്‍. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ വിനയ് ഫോര്‍ട്ടും പ്രധാന വേഷത്തിലെത്തുന്നു. അലന്‍സിയര്‍, ജയപ്രകാശ് കുളൂര്‍, സുനില്‍ സുഗദ, സജിത മഠത്തില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. സംവിധായകന്‍ രാജീവ് രവിയുടെ നേതൃത്വത്തിലുള്ള കളക്ടീവ് ഫെയ്‌സ് വണ്‍ നിര്‍മ്മിക്കുന്ന ചിത്രം എല്‍ ജെ ഫിലിംസാണ് തിയറ്ററുകളിലെത്തിച്ചിരിക്കുന്നത്.