രജനീകാന്ത് ചിത്രം കൊച്ചടിയാന്റെ ട്രെയിലര്‍ പുറത്തിറങ്ങി

0

സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്‍റെ  ബ്രഹ്മാണ്ഡചിത്രം കൊച്ചടൈയാന്റെ ട്രെയിലര്‍ പുറത്തിറങ്ങി. രണ്ടുവര്‍ഷം കൊണ്ടു പൂര്‍ത്തിയാക്കിയ ചിത്രം ഏപ്രില്‍ 11നാണ് തിയറ്ററുകളില്‍ എത്തുന്നത്. പൂര്‍ണ്ണമായും പെര്‍ഫോമന്‍സ് ക്യാപ്ച്ചര്‍ ടെക്‌നോളജി ഉപയോഗിച്ച് നിര്‍മിക്കുന്ന ഏഷ്യയിലെ തന്നെ ആദ്യ ചിത്രമാണ് കൊച്ചടിയാന്‍. അവതാര്‍, ടിന്‍ ടിന്‍,ബിവോള്‍ഫ് തുടങ്ങിയ ചിത്രങ്ങളിലുപയോഗിച്ച അതേ സാങ്കേതികവിദ്യയാണിത്‌ . എ ആര്‍ റഹ്മാനാണ് സംഗീതം നിര്‍വഹിക്കുന്നത്.

125 കോടി രൂപ മുടക്കി രജനീകാന്തിന്റെ മകള്‍ സൗന്ദര്യ അച്ഛനെ നായകനാക്കി ഒരുക്കിയ കൊച്ചടിയാന്‍ എന്ന മെഗാസിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഓഡിയോ റിലീസിംഗ് വേളയില്‍ തന്നെയാണ് ട്രെയിലറും പുറത്തിറക്കിയത്. ട്രെയിലര്‍, ഓഡിയോ റിലീസിങ്ങിന് ബോളിവുഡ് കിംഗ്‌ ഖാന്‍ ഷാരൂഖ്‌ ഖാനും ദീപിക പദുക്കോണും ഏആര്‍ റഹ്മാന്‍ അടക്കമുള്ളവരും സന്നിഹിതരായിരുന്നു.
 
ഏഴ് ഭാഷകളില്‍ ഒരുക്കിയ ചിത്രത്തിന് ആഗോള റിലീസാണ് പദ്ധതിയിട്ടിട്ടുള്ളത്. മൂന്ന് വര്‍ഷത്തെ ഇടവേളക്കു ശേഷമെത്തുന്ന രജനി ചിത്രത്തെ ആകാംക്ഷയോടെയാണ് തമിഴ് സിനിമാലോകം കാത്തിരിക്കുന്നത്.ചിത്രത്തില്‍ രജനീകാന്തിനൊപ്പം ദീപിക പദുകോണ്‍, ജാക്കി ഷറഫ്, ശരത് കുമാര്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.