ഓണം ആഘോഷിക്കുന്ന മലയാളികള്‍ക്ക് മുന്നില്‍ തകര്‍പ്പന്‍ ഓഫര്‍ നല്‍കിയ കൊച്ചിന്‍ ഡ്യൂട്ടി ഷോപ്പിനെതിരെ എക്‌സൈസ് വകുപ്പ് കേസെടുത്തു

0

നാട്ടില്‍ വരുന്ന മലയാളികള്‍ക്ക് തകര്‍പ്പന്‍ ഓഫര്‍ നല്‍കാന്‍ ഇറങ്ങിയ കൊച്ചി  ഡ്യൂട്ടി ഫ്രീ ഷോപ്പ് വെട്ടിലായെന്നു പറഞ്ഞാല്‍ മതി. 100 ഡോളറിന്റെ(6402) ഷിവാസ് റീഗല്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് കേരള സാരി ലഭിക്കുന്ന ഓഫറാണ് കൊച്ചിന്‍ ഡ്യൂട്ടി ഫ്രീ ഓണത്തിനു നാട്ടില്‍ വരുന്ന മലയാളികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. എന്നാല്‍ സംഗതി പുലിവാലായി.

100 ഡോളര്‍ വില വരുന്ന ഷിവാസ് റീഗലും മാര്‍ട്ടല്‍ കോണിയാക്കും വാങ്ങിയാലും കേരള സാരി ലഭിക്കും എന്നായിരുന്നു ഓഫര്‍. തിരുവോണ ദിവസമായ സെപ്തംബര്‍ നാല് വരെയാണ് ഓഫര്‍. എന്നാല്‍ ഓഫര്‍ ചെയ്ത കൊച്ചിന്‍ ഡ്യൂട്ടി ഷോപ്പിനെതിരെ എക്‌സൈസ് വകുപ്പ് കേസെടുത്തു. മദ്യത്തിന് പരസ്യം നല്‍കാനാവില്ല എന്ന നിയമത്തെ ലംഘിച്ചതിനാണ് കേസെടുത്തത്.